ഇനി ചാർജ് അധികം കളയേണ്ടിവരില്ല, ഗൂഗിൾ ക്രോമിന് പുതിയ അപ്ഡേറ്റ് !

ബുധന്‍, 8 ജൂലൈ 2020 (13:01 IST)
ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള വെബ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. ഏറ്റവും സിംപിളും യുസർ ഫ്രണ്ട്‌ലിയുമായ ബ്രൗസറാണ് ക്രോം എന്നതാണ് ഇതിന് പ്രധാന കാരണം. എന്നാൽ കമ്പ്യൂട്ടറുകളിലെ റാമിന്റെയും ബാറ്ററി ചാർജിന്റെയും വലിയ പങ്ക് ക്രോം ഉപയോഗിയ്ക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. ഇതിന് പരിഹാരം കണ്ടെത്തുകയാണ് ഗൂഗിൾ ക്രോം. ക്രോമിന്റെ പുതിയ അപ്ഡേറ്റ് പ്രധാനമായും ഈ പ്രശ്നത്തെ പരിഹരിയ്ക്കുന്നതായിരിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. 
 
ഗൂഗിൾ ക്രോം ബാക്ഗ്രൗണ്ട് ടാബിന്റെ അനാവശ്യ ജാവ സ്‌ക്രിപ്റ്റ് ടൈമറുകളും ട്രാക്കറുകളും ഷട്ട്ഡൗണ്‍ ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് ദി വിന്‍ഡോസ് ക്ലബ്ബിന്റെ റിപ്പോർട്ട്. ഇതോടെ ക്രോമിന്റെ ബാറ്ററി ഉപഭോകം കുറയ്ക്കാനാകും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ഈ അപ്ഡേറ്റ് ഇപ്പോൽ പരീക്ഷണ ഘാട്ടത്തിലാണ്. അതിനാൽ ഉടൻ ഈ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാകില്ല. പുതിയ അപ്ഡേറ്റ് ഒരുങ്ങിയാൽ സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ് തുടങ്ങിയ ബ്രൗസറുകളെക്കാൾ ബഹുദൂരം മുന്നിലെത്താൻ ;ക്രോമിനാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍