24 മണിക്കൂറിനിടെ 22,752 പേർക്ക് രോഗബാധ, 482 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,42,417
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,752 പേർക്ക് കൊവിഡ് ബാധ. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,42,417 ആയി. 482 പേർ കൊവിഡ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചു. 20,642 പേർക്കാണ് കൊവിഡ് ബാധയെ തുടർന്ന് ഇന്ത്യയിൽ ജീവൻ നഷ്ടമായത്. 2,64,944 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 4,56,831 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 2,17,121 ആയി. 9,250 പേരാണ് മഹാരാഷ്ട്രയിൽ മരണപ്പെട്ടത്. 1,18,594 ആണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. 1,636 പേർക്ക് കൊവിഡ് ബാധയെ തുടർന്ന് തമിഴ്നാട്ടിൽ ജീവൻ നഷ്ടമായി. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 1,02,831 പേർക്ക് രോഗബാധ സ്ഥിരീകരിട്ടുണ്ട്. 3,165 പേർ ഡൽഹിയിൽ മരണപ്പെടുകയും ചെയ്തു