സ്വർണക്കടത്ത് കേസിൽ പിടിയിലായ സരിത് ഫോൺ ഫോർമാറ്റ് ചെയ്ത് തെളിവുകൾ നശിപ്പിച്ചതായി സൂചന

ബുധന്‍, 8 ജൂലൈ 2020 (08:44 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പിടിയിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത് കുമാർ ഫോൺ ഫോർമാറ്റ് ചെയ്ത് വിവരങ്ങൾ നശിപ്പിച്ചതായി സൂചന. പിടിയിലാകും എന്ന് ഉറപ്പായതോടെയാണ് തെളിവുകൾ നശിപ്പിയ്ക്കുന്നതിനായി ഫോൺ ഫോർമാറ്റ് ചെയ്തത് എന്നാണ് വിവരം. ഇയാളിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിയ്ക്കുന്നത്.
 
യുഎഇ കോൺസുലേറ്റിലെ ജീവനക്കാർക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ട് എന്ന് കസ്റ്റംസ് സംശയിയ്ക്കുന്നുണ്ട്. കോൺസിലേറ്റിലെ ആർക്കും സ്വർണ കടത്തിൽ പങ്കില്ല എന്നാണ് സരിത് കുമാർ മൊഴി നൽകിയിരിയ്ക്കുന്നത് എങ്കിലും ഇത് വിശ്വാസത്തിലെടുക്കാൻ കസ്റ്റംസ് തയ്യാറായിട്ടില്ല. കോൺസിലേറ്റിലെ ആളുകളിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാവാം സ്വപ്ന സുരേഷ് കൃത്യസമയത്ത് ഒളിവിൽ പോയത് എന്നണ് കസ്റ്റംസിന്റെ അനുമാനം. =

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍