അന്ന് വവ്വാലുകൾ നിറഞ്ഞ ഖനിയിൽനിന്നും വൈറസ് സാംപിൾ വുഹാനിലെ ലാബിലെത്തിച്ചു, ഇപ്പോഴത്തെ കൊറോണ വൈറസുമായി 96.2 ശതമാനം സാമ്യം

ബുധന്‍, 8 ജൂലൈ 2020 (07:49 IST)
കൊറോണ വൈറസ് ചൈനയിലെ വൈറോളജി ലാബിൽനിന്നും പുറത്തുവന്നതാണെന്ന ആരോപണങ്ങളും സംശയങ്ങളൂം ശക്തമാകുന്നതിനിടെ ചൈനയെ വീണ്ടും പ്രതിരോധത്തിലലാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ഏഴു വർഷം മുൻപ് യുനാനിലെ ഖനിയിൽനിന്നും വുഹാനിലെ ലാബിലേയ്ക്കയച്ച വൈറസ് സാംപിളുകൾക്ക് ഇപ്പോഴത്തെ കൊറോന വൈറസുമായി കാര്യമായ സാമ്യമുണ്ട് എന്നാണ് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യന്നത്.
 
തെക്കുപടിഞ്ഞാറൻ ചൈനയിലെ വവ്വാലുകൽ നിറഞ്ഞ ഒരു ചെമ്പു ഖനിയിന്നിന്നും 2013ൽ സാംപിളുകൾ ശേഖരിച്ച് ശീതീകരിച്ച് ലാബിലേയ്ക്ക് അയച്ചിരുന്നു. അന്ന് വവ്വാലിന്റെ കാഷ്ടം നീക്കം ചെയ്ത ആറുപേർക്ക് കടുത്ത ന്യുമോണിയ ബാധ ഉണ്ടായതിനെ തുടർന്നായിരുന്നു സാംപിളുകൾ ശേഖരിച്ചത്. ഇതിൽ മൂന്നു പേർ മരണപ്പെടുകയും ചെയ്തു. അന്ന് രോഗം ബാധിച്ചവരെ ചികിത്സിച്ച ഡോക്ടർമാരെ ഉദ്ദരിച്ചുകൊണ്ടാണ് സൻഡേ ടൈംസിന്റെ റിപ്പോർട്ട്. അന്ന് വവ്വാലിൽനിന്നും കൊറോണ ബാധിച്ചാണ് ആളുകൾ മരിച്ചത് എന്ന് റിപ്പോർട്ടിൽ പറയുന്നു.
 
പിന്നീട് ഖനിയിൽ വൈറോളജിസ്റ്റ് സി ഷെങ്‌ലി പരിശോധന നടത്തിയിരുന്നു. 2013ൽ ഖനിയിൽനിന്നും കണ്ടെത്തിയ ആര്‍എടിജി13 എന്ന വൈറസിന് ഇപ്പോഴത്തെ കൊറോണ വൈറസുമായി 96.2 ശതമാനം സാമ്യമുണ്ടെന്ന് ഫെബ്രുവരിൽ സി ഷെങ്‌ലി തന്നെ പറഞ്ഞിരുന്നു. ഈ വൈറസിന്റെ സജീവ സാംപിൾ ഇപ്പോൾ ലാബിൽ ഇല്ലെന്നും അതിനാൽ പുറത്തുപോകാൻ സാധ്യതയില്ല എന്നുമായിരുന്നു പിന്നീട് ഷെങ്‌ലിയുറ്റെ വിശദീകരണം. വൈറസ് പുറത്തുവന്നത് വുവാനിലെ ലാബിൽ നിന്നുമാണ് എന്ന ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിയ്ക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍