സ്വപ്ന സുരേഷ് കേരളം വിട്ടതായി സംശയം, സുഹൃത്തിന്റെ ഭാര്യ കസ്റ്റഡിയിൽ

ബുധന്‍, 8 ജൂലൈ 2020 (08:15 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതായി സംശയം, സുഹൃത്തുക്കളെ ഉൾപ്പടെ നിരീക്ഷണത്തിലാക്കി കസ്റ്റംസ് അന്വേഷണം ശക്തമാക്കി, കഴിഞ്ഞദിവസം പകാൽ മുഴുവൻ കസ്റ്റംസ് സ്വപ്നയുടെ ഫ്ലാറ്റിൽ റെയിഡ് നടത്തിയിരുന്നു. അതേസമയം സ്വപ്ന ചെന്നൈയിൽ എത്തിയതായി വിവരം ലഭിച്ചതായും സൂചനയുണ്ട്. ചൈന്നൈയിൽനിന്നും സ്വപനയുടെ ഫോൺ ഇടപാടുകൾ കസ്റ്റംസിന് ലഭിച്ചതായാണ് വിവരം.
 
സ്വപ്ന സുരേഷ് മുൻ‌കൂർ ജാമ്യത്തിനായി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യയെയാണ് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിരിയ്ക്കുന്നത്. സന്ദീപിനും ഭാര്യയ്ക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ സംശയം. സന്ദീപ് ഇപ്പോൾ ഒളിവിലാൺ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍