കൊവിഡ് 19 വായുവിലൂടെയും പകരാം എന്ന് ലോകാരോഗ്യ സംഘടന

ബുധന്‍, 8 ജൂലൈ 2020 (09:43 IST)
ജനീവ: കോവിഡ് വൈറസ് ബാധ വായുവിലൂടെയും പടരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. രോഗം വായുവിലൂടെയും പകരാനുള്ള സാധ്യത തങ്ങള്‍ പരിഗണിക്കുന്നുവെന്നും ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. രോഗം വ്യാപിക്കുന്ന രീതിയെക്കുറിച്ച്‌ വരും ദിവസങ്ങളില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കുമെന്നും മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.
 
കോവിഡ് രോഗബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണങ്ങളിലൂടെയാണ് രോഗം പടരുന്നത് എന്നായിരുന്നു നേരത്തെ ഡബ്ല്യുഎച്ച്‌ഒ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളൂമാണ് നൽകിയിരുന്നതും. എന്നാല്‍ രോഗം വായുവിലൂടെ പകരുമെന്നു ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാര്‍ ഡബ്ല്യുഎച്ച്‌ഒയ്ക്ക് തുറന്ന കത്തയച്ചതിനെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം സാമ്മതിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍