ആരെങ്കിലും കുറ്റക്കാരാണെന്ന് ഇപ്പോൾ പറയാനാകില്ല: സ്വർണക്കടത്ത് കേസിൽ സർക്കാരിനെ വിമർശിയ്ക്കാതെ ജോസ് കെ മാണി

ബുധന്‍, 8 ജൂലൈ 2020 (12:32 IST)
കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനിതിരെ പ്രതിപക്ഷം ഒന്നടങ്കം രാഷ്ട്രീയ വിമർശനങ്ങൾ ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിയ്ക്കാതെ ജോസ് കെ മാണിയുടെ പ്രതികരണം. 
 
സ്വര്‍ണക്കടത്ത് ഗൗരവമേറിയ കേസണ്. വലിയ മാഫിയ സംഘം തന്നെ ഇതിന് പിറകിലുണ്ട്. മുൻപും ഇതുപോലെ സ്വർണം കടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. അടിവേര് മുറിക്കുന്ന അന്വേഷം വേണമെന്നും ജോസ് കെ മാണി പറഞ്ഞു. ഇടതു മുന്നണിയിലേക്കുള്ള ജോസ് കെ മാണിയുടെ പ്രവേശനം ചർച്ചയാകുന്നതിനിടെയാണ് രാഷ്ട്രിയ പ്രാധാന്യമുള്ള കേസിൽ മുഖ്യമന്ത്രിയെയൊ സർക്കാരിനെയൊ വിമർശിയ്ക്കാതെയുള്ള ജോസ് കെ മാണിയുടെ പ്രതികരണം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍