പിന്തുണയെന്നത് വെറും വാക്കല്ല; ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിന്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 6 മെയ് 2025 (09:35 IST)
Modi, Putin
ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ക്ഷണം സ്വീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. വര്‍ഷാവസാനം ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയിലേക്കാണ് നരേന്ദ്രമോദി പുടിനെ ക്ഷണിച്ചത്. പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ഡേറ്റുകള്‍ പിന്നീടായിരിക്കും അറിയാന്‍ സാധിക്കുക. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കെതിരായ വിജയത്തിന്റെ എണ്‍പതാം വാര്‍ഷിക ആഘോഷത്തില്‍ പ്രസിഡന്റ് പുടിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.
 
മെയ് 9ന് റഷ്യയില്‍ നടക്കാനിരുന്ന വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായുള്ള റഷ്യന്‍ യാത്ര ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രിയായിരുന്ന മുഖ്യ അതിഥി. ഇതിന് പകരമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങായിരിക്കും ചടങ്ങില്‍ പങ്കെടുക്കുന്നത്. ഫോണ്‍ സംഭാഷണത്തില്‍ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതില്‍ പുടിന്‍ ദുഃഖം രേഖപ്പെടുത്തി. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് റഷ്യ പിന്തുണ അറിയിച്ചു. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മോസ്‌കോയിലെ പാക് അമ്പാസിഡര്‍ റഷ്യയോട് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം.
 
അതേസമയം 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ മിസൈല്‍ പരീക്ഷണം. പരീക്ഷണത്തിന് പാകിസ്ഥാന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നായതന്ത്ര ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും സാക്ഷ്യം വഹിച്ചു എന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍