സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കോവിഡ് പകര്‍ന്നത് എടിഎം വഴിയെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലാണ് എടിഎം വഴി രോഗബാധയുണ്ടായതായി കണ്ടെത്തിയത്. ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. ജൂണ്‍ 30 വരെ തുടക്കത്തില്‍ ഉറവിടം കണ്ടെത്താനാകാതിരുന്ന 166 പേരില്‍ 125 പേരുടെ രോഗപ്പകര്‍ച്ച സാധ്യതയാണ് കണ്ടെത്തിയിട്ടുള്ളത്. ബാക്കി 41 പേരെക്കുറിച്ച് അന്വേഷണം തുടരുകയാണ്