കോൾ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും 20,000 കോടിരൂപയുടെ ഓഹരി വിൽക്കാനൊരുങ്ങി സർക്കാർ

വെള്ളി, 10 ജൂലൈ 2020 (13:07 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത് നൽകാൻ കോൾ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി വിൽക്കാനൊരുങ്ങി കേന്ദ്രം. ഓഹരികൾ വിറ്റ് 20,000 കോടി(2.7 ബില്യണ്‍ ഡോളര്‍) സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിപണിയിലെ നീക്കങ്ങള്‍ വിലയിരുത്തിയ ശേഷമാകും ഓഹരി വിൽക്കാൻ സർക്കാർ തയ്യാറാവുക.
 
കോവിഡ് വ്യാപനംമൂലം ദീര്‍ഘകാലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സമ്പദ്ഘടനയ്ക്ക് ക്ഷീണമായി.ബജറ്റ് ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും ഇത് തടസ്സമാണ്. ഈ സാഹചര്യത്തിലാണ് സമ്പദ്‌ഘടനയെ ഉത്തേജിപ്പാക്കാനുള്ള സാധ്യതകൾ സർക്കാർ തേടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍