ജിയോ പ്ലാറ്റ്‌ഫോംസ് വിദേശവിപണിയിലേയ്‌ക്ക്, നസ്‌ദാക്കിൽ ആദ്യ ലിസ്റ്റിംഗ്

ബുധന്‍, 27 മെയ് 2020 (12:41 IST)
റിലയൻസ് ഇൻ‌ഡസ്‌ട്രീസിന്റെ സഹോദരസ്ഥാപനമായ ജിയോ പ്ലാറ്റ്‌ഫോംസ് വിദേശവിപണിയിൽ ലിസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന.ജിയോ പ്ലാറ്റ്‌ഫോമിലെ 25ശതമാനം ഉടമസ്ഥതാവകാശം റിലയന്‍സ് വിറ്റശേഷമായിരിക്കുമിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുഎസ് വിപണിയായ നാസ്‌ദാക്കിലായിരിക്കും ആദ്യം ലിസ്റ്റ് ചെയ്യുക.2021ൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
 
കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ച് പ്രമുഖ വിദേശസ്ഥാപനങ്ങൾ 78,562 കോറ്റിയുടെ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോമിൽ നടത്തിയിരുന്നു.കമ്പനിയുടെ 17.12ശതമാനം ഉടമസ്ഥതാവകാശമാണ് ഇതിലൂടെ ഇവര്‍ക്ക് കൈമാറിയത്. വിദേശ വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകഴിഞ്ഞാൽ ആഗോളവിപണിയിലേക്ക് ചുവടുവെക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍