ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് സർക്കാർ അനുമതി വേണമെന്ന ഇന്ത്യയുടെ നിലപാട് ലോകവ്യാപാര സംഘടനയുടെ നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ളതെന്ന് ചൈന.ലോകമാകെ കോവിഡ് വ്യാപിച്ചതിന്റെ പശ്ചാത്തലുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ പ്രമുഖ ഓഹരികളില്‍ പലതും ഇപ്പോൾ നഷ്ടത്തിലാണ് കുറഞ്ഞ വിലയ്‌ക്ക് ലഭ്യമായ ഈ ഓഹരികളിൽ സാഹചര്യം മുതലെടുത്ത് ചൈന ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ നിക്ഷേപം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.
ഇതിനെ തുടർന്ന് ചൈനയിൽ നിന്നുള്ള കൂടുതല്‍ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതിവേണമെന്ന നിബന്ധനയാണ് ചൈനയെ ചൊടിപ്പിച്ചത്.ഇത് ലോകവ്യാപാര സംഘടനയുടെ ഉടമ്പടിയുടെ ലംഘനമാണെന്നാണ് ചൈനീസ് വാദം. അതേസമയം രാജ്യത്തെ കമ്പനികളില്‍ ഓഹരി വിഹിതമുയര്‍ത്തി നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമത്തെ തടയിടാനാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നതെന്ന് സെക്യൂരിറ്റി എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി.