കൊവിഡ് 19 വൈറസ് മനുഷ്യനിർമ്മിതമെന്ന് നൊബേൽ സമ്മാന ജേതാവായ ഫ്രഞ്ച് വൈറോളജിസ്റ്റ്

ഞായര്‍, 19 ഏപ്രില്‍ 2020 (12:15 IST)
ലോകത്ത് ദുരിതം വിതയ്ക്കുന്ന കൊവിഡ് 19 വൈറസ് മനുഷ്യ നിർമ്മിതമാണെന്നും, വുഹാനിൽ ലബോറട്ടറിയിൽനിന്നുമാണ് ഇത് പുറത്തുവന്നത് എന്നും നൊബേൽ ജേതാവും എച്ച്ഐവി വൈറസ് കണ്ടെത്തിയതിൽ പങ്കാളിയുമായ ലുക് മൊണ്ടേനിയർ. എച്ച്ഐ‌വിക്കെതിരായ വാക്‌സിൻ നിർമ്മിയ്ക്കുന്നതിനിടെ വുഹാനിലെ ലബോറട്ടറിയിൽനിന്നുമാണ് വൈറസ് പുറത്തുവന്നത് എന്ന് മൊണ്ടേനിയർ പറയുന്നു.
 
SARS-CoV-2ൽ എച്ച്‌ഐവി, മലേറിയ തുടങ്ങിയ വൈറസുകളുടെ ജനിതകം ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയം ഉയര്‍ന്നു വരുന്നുണ്ട്. 2000 മുതല്‍ വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറി കൊറോണവൈറസില്‍ കേന്ദ്രീകച്ച് പരീക്ഷണങ്ങൾ നടത്തുകയാണ് എന്നും മൊണ്ടേനിയർ വ്യക്തമാക്കി. കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിന്ന് പുറത്തായതാണെന്ന ആരോപണങ്ങള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍