കഴിഞ്ഞ കുറച്ചുകാലങ്ങളായി 18 കാരൻ ടിക്ടോക്കിൽ സജീവമായിരുന്നു. എന്നാൽ വീഡിയോകൾക്ക് പ്രതീക്ഷിച്ച സ്വീകാര്യത ലഭിയ്ക്കാത്തത് കൗമാരക്കാരനെ വല്ലാതെ അലട്ടിയിരുന്നു. 'ടിക്ടോക്കിൽ ലൈക്ക് ലഭിയ്ക്കാത്തതിലുള്ള സങ്കടം ഇയാൾ ബന്ധുക്കളോടും അയൽവാസികളോടും പറഞ്ഞിരുന്നു. 18 കാരൻ കടുത്ത ഡിപ്രഷനിലായിരുന്നു' നോഡിയ അഡിഷനൽ ഡെപ്യൂട്ടി കമ്മിഷണർ രൺവിജയ് സിങ് പറഞ്ഞു. ആത്മത്യ കുറിപ്പ് ലഭിച്ചിട്ടില്ല എന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും എന്നും പൊലീസ് വ്യക്തമാക്കി.