ട്രെയിനുകൾ ഓടിതുടങ്ങുമെന്ന പ്രഖ്യാപനം: ഐആർസിടിസി ഓഹരി വിലയിൽ കുതിപ്പ്

തിങ്കള്‍, 11 മെയ് 2020 (13:33 IST)
മുംബൈ: മെയ് 12 മുതൽ യാത്രാ തീവണ്ടികൾ ഓടുന്നതിന് അനുമതി ലഭിച്ചതോടെ ഐആർസിടിസിയുടെ ഓഹരിവിലയിൽ കുതിപ്പ്. വില അഞ്ചുശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് ഭേദിച്ച് 1,302.85 രൂപ നിലവാരത്തിലെത്തി.
 
ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25നു ശേഷം ഐര്‍സിടിസിയുടെ ഓഹരിവില 51.7ശതമാനമാണ് ഉയര്‍ന്നത്.സെൻസെക്സിൽ വെറും 20 ശതമാനവും. ഇന്ന് വൈകീട്ട് നാലുമുതലാണ് ട്രെയിൻ ബുക്കിങ്ങ് ആരംഭിക്കുക.ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യുന്നവര്‍ക്കുമാത്രമാണ് യാത്രചെയ്യാന്‍ കഴിയുക.ടിക്കറ്റ് കൗണ്ടറുകൾ ഇപ്പോൾ പ്രവർത്തിക്കുന്നതല്ല,പ്ലാറ്റ്‌ഫോം ടിക്കറ്റുകളും ലഭ്യമാകില്ല. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 50 ദിവസത്തെ ഇടവേളക്ക് ശേഷമാണ് യാത്രാ തീവണ്ടികൾ സർവീസ് നടത്താനൊരുങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍