തിരുവനതപുരം പൂന്തുറയിൽ കൊവിഡ് 19 സുപ്പർ സ്പ്രെഡ് ഉണ്ടായത് സംസ്ഥാനത്ത് വലിയ ആശങ്കയായി മാറിയിരിയ്ക്കുകയാണ്. ഇതോടെ തിരുവനന്തപുരം ജില്ലയിലാകെ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ലോക്ഡൗണിൽ പിഴവുകൾ സംഭവിക്കാതിരിയ്ക്കാൻ ആയുധ ധാരികളായ കമാൻഡോകളെ പ്രാദേശത്ത് വിന്യസിച്ചിരിയ്ക്കുകയാണ്.
ആയുധമേന്തി കമാൻഡോകൾ പൂന്തുറയിൽ റൂട്ട് മാർച്ച് നടത്തിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പൂന്തുറയി;ൽ സൂപ്പർ സ്പ്രെഡ് ഉണ്ടായി എന്നത് തെറ്റാണെന്ന വാദവുമായി ജനം കൂട്ടം കൂടി പ്രതിഷേധിച്ചിരുന്നു. ഇതോടെ പൊലീസിന് ലാത്തിവിശേണ്ടിവന്നു. അതിനാൽ എന്തുകൊണ്ട് ആയുധധാരികളായ കമാൻഡോകളെ പൂന്തുറയിൽ വിന്യസിയ്ക്കേണ്ടി വന്നു എന്ന് വിശദീകരിക്കുകയാണ് സംസ്ഥാന സാമുഹ്യ സുരക്ഷ എക്സിക്യുട്ടിവ് ഡയറക്ടർ ഡോ മുഹമ്മദ് അഷീൽ. പൂന്തുറയിൽ തുടക്കം മുതലേ ആരോഗ്യ പ്രവർത്താകർ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു എന്ന് ഡോ അഷീൽ പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പൂന്തുറയിൽ കമാൻഡോ route മാർച്ചിനെ കുറിച്ച് ഞാൻ ഇട്ട പോസ്റ്റിൽ ചിലർ "വംശീയത" കണ്ടുപിടിച്ചു വിറളി പൂണ്ടു campaign നടത്തുന്നത് കണ്ടു. എന്നെ അറിയുന്നവർക്ക് അറിയാം എന്റെ നിലപാടുകളെ. ഞാൻ ഉദ്ദേശിച്ചതും. പൂന്തുറയിൽ (അതു പോലെ സംസ്ഥാനത്തെ പല മേഖലകളിലും) തുടക്കം മുതലേ ആരോഗ്യ പ്രവർത്തകർക്ക് പ്രവർത്തിക്കാൻ വളരെ അധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. രോഗം കത്തിപ്പടരുന്ന ആദ്യ ദിവസങ്ങളിലും വല്ല്യ ബുദ്ധിമുട്ട് ആരോഗ്യപ്രവർത്തകർ നേരിട്ടു.
പിന്നെ കമാൻഡോ ഫോഴ്‌സിന്റെ കയ്യിൽ എന്തിനാണ് തോക്ക് എന്നൊക്കെ ചോദിക്കുന്നവരോട് എന്ത് പറയാൻ? Thats why they are Commandos.. എന്നെ പറയാനുള്ളൂ. ഫീൽഡിൽ ജോലി ചെയുന്ന ആരോഗ്യ പ്രവർത്തകരിൽ നിന്നുള്ള കൃത്യമായ feedback ന്റെ അടിസ്ഥാനത്തിൽ ഞാൻ പറഞ്ഞ കാര്യത്തിൽ "വംശീയത" ആരോപിച്ചു മാർക്കിടുന്നവർക്ക് ആർക്കും എന്നെ ദൂരത്തു നിന്നുപോലും അറിയില്ല. എല്ലാവരുടെയും ജീവൻ ഒരു പോലെ വിലപ്പെട്ടതാണ് എന്നും അത് സംരക്ഷിക്കാനാണ് നമ്മൾ ശ്രമിക്കുന്നതെന്നും മനസിലാക്കിയാൽ തീരുന്നതേ ഉള്ളൂ. അവർ അത് ആഗ്രഹിക്കുന്നു എങ്കിൽ.