'251 പേർക്ക് രോഗബാധ 28 ദിവസംകൊണ്ട്, തലസ്ഥാനത്ത് രോഗവ്യാപനം ഇതരസംസ്ഥാനക്കാരിൽനിന്ന്'

വെള്ളി, 10 ജൂലൈ 2020 (11:27 IST)
തിരുവനന്തപുരം: തിരുവനന്തപുരത്ത് രോഗം കൂടുതൽപേരിലേക്ക് വ്യാപിച്ചത് ഇതര സംസ്ഥാനക്കാരിൽനിന്നാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തമിഴ്നാട്ടിൽനിന്നും നിരവധി പേരാണ് വ്യാപാരത്തിനായി കേരളത്തിലേയ്ക്ക് വരുന്നത് എന്നും. രോഗ വ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുമായി ഇടപഴകുമ്പോൾ പ്രത്യേകം ശ്രദ്ധിയ്ക്കണം എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
 
പൂന്തുറ, കുമരിച്ചന്ത എന്നിവിടങ്ങളിൽ ഉണ്ടായ കൊവിഡ് ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമാക്കിയത്. കഴിഞ 28 ദിവസത്തിനുള്ളിലാണ് തിരുവനന്തപുരത്തെ 251 കേസുകളും ഉണ്ടായത്. ഇത് പ്രാദേശിക വ്യാപനത്തിന്റെ ഫലമാണ്. ആളുകൾ പരമാവധി വീടുകളിൽ കഴിയണം. മാസ്ക് ധരിയ്ക്കുകയും സാമൂഹിക അകലാം പാലിയ്ക്കുകയും ചെയ്താൽ രോഗവ്യാപനം പരമാവധി കുറയ്ക്കാനാകും. പൂന്തുറയിൽ പ്രായമായവർക്കായി സുരക്ഷിത കേന്ദ്രം ഒരുക്കാൻ ആലോചിയ്ക്കുന്നുണ്ട് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍