പദ്ധതിയെ ബിജെപി എതിർത്തപ്പോൾ പിന്തുണ അറിയിച്ച ആർഎസ്എസ് രംഗത്തെത്തി. ചാണകം കിലോയ്ക്ക് 5 രൂപ നൽകി സംഭരിയ്ക്കണം എന്നും, ഗോമൂത്രം ജൈവകീടനാശിനിയാക്കി മാറ്റണം എന്നും മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെ സന്ദർശിച്ച് ആർഎസ്എസ് നേതാക്കൾ ആവശ്യപ്പെട്ടു. വിദ്യ സാമ്പന്നരായ ചെറുപ്പക്കരെ ചാണകത്തിന് പിന്നാലെ പോകാൻ സർക്കാർ പ്രേരിപ്പിയ്ക്കുകയാണെന്ന് ബിജെപി നേതാവും മുൻ മന്ത്രിയുമായ അജയ് ചന്ദ്രകാർ വിമർശനമുന്നയിച്ചു