കൊവിഡ് രോഗബാധിതനായ പത്തനംതിട്ടയിലെ സിപിഎം നേതാവിന്റെ റൂട്ട് മാപ്പ് പുറത്ത് വിടണമെന്ന് യു‌ഡിഎഫ്

ശനി, 11 ജൂലൈ 2020 (12:27 IST)
പത്തനംതിട്ടയിൽ കൊവിഡ് ബാധിതനായ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ റൂട്ട് മാപ്പ് പുറത്തുവിടണമെന്ന് യു‌ഡിഎഫ്. രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണഗൂഡവും രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിടാത്തതെന്നും യു‌ഡിഎഫ് ആരോപിച്ചു.
 
കുമ്പഴ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കൂടിയായ 42കാരനായ സിപിഎം നേതാവിന് ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിയാൾ. ജൂലായ് രണ്ടിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ഇതിന് തൊട്ടുമുമ്പ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലും ഇയാൾ പങ്കെടുത്തിരുന്നു. അതിനാൽ തന്നെ കൂടുതൽ ആളുകളുമായി സിപിഎം നേതാവ് സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് റൂട്ട് മാപ്പ് പുറത്തുവിടാത്തതിൽ യു‌ഡിഎഫ് ആക്ഷേപം ഉന്നയിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍