വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലെത്തി

ശനി, 11 ജൂലൈ 2020 (10:11 IST)
ബേയ്ജിങ്: ലോകം മുഴുവൻ പടർന്നുപിടിച്ച കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘാടനയുടെ പ്രത്യേക വിദഗ്ധ സംഘം ചൈനയിലെത്തി മൃഗസംരക്ഷണ പകർച്ചവ്യാധി വിഭാഗങ്ങളീലെ രണ്ട് വിദഗ്ധർ പഠനങ്ങൾക്ക് നേതൃത്വം നടത്തും. മൃഗങ്ങളിൽനിന്നും അനുഷ്യരിലേയ്ക്ക് വൈറസ് എങ്ങനെ പടർന്നു എന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഇത് പഠിയ്ക്കുന്നതിനയി പദ്ധതി തയ്യാറാക്കും എന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. 
 
നിലവിൽ പ്രാഥമികമായ പഠനമാണ് ആരംഭിയ്ക്കുന്നത്. തുടർന്ന് കൂടുതൽ വിദഗ്ധരെത്തി പരിശോധനകൾ നടത്തും. വവ്വാലുകളിൽ കാണപ്പെടുന്ന വൈറസ് വെരുക്, ഈനാംപേച്ചി തുടങ്ങിയ ജീവികളിലൂടെയാവം മനുഷ്യരിലെത്തിയത് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. വുഹാനിലെ മാംസചന്ത അടിസ്ഥാനമാക്കിയും പഠനങ്ങൾ നടന്നേക്കും. വൈറസ് വ്യാപനത്തെ കുറിച്ച് അന്വേഷണം വേണം എന്ന് അംഗരാജ്യങ്ങൾ ശക്തമായ ആവശ്യം ഉന്നയിച്ചതോടെയാണ്. പ്രത്യേക സംഘത്തെ ചൈനയിലേക്കയക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍