സരിത എസ് നായര്‍ ഉന്നയിച്ച സോളാര്‍ പീഡനക്കേസ് ആരോപണത്തേക്കാള്‍ വദനിപ്പിച്ചത് ട്രെയിന്‍ യാത്രാ വിവാദമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സത്യവുമായി ഒരു ബന്ധവുമില്ലാത്ത സോളാര്‍ ആരോപണം തന്നെ വേദനിപ്പിച്ചിട്ടില്ല. എന്നാല്‍ ഭാര്യയോടൊപ്പം സഞ്ചരിച്ചതിനെ മറ്റുതരത്തില്‍ ചിത്രീകരിച്ചത് തളര്‍ത്തിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ ആയിരുന്ന സമയത്ത് ഞാനും ഭാര്യയും അമൃത എക്‍സ്പ്രസില്‍ യാത്ര ചെയ്‌തത് വലിയ വിവാദമായി. എനിക്കൊപ്പം മറ്റൊരു സ്‌ത്രീയാണ് ട്രെയിനില്‍ ഉണ്ടായിരുന്നതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. അന്ന് വലിയ വേദയാണ് അനുഭവപ്പെട്ടതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട വിവാദത്തിനു ശേഷമാണ് ഏത് ആക്ഷേപങ്ങളും ആരോപണങ്ങളും വന്നാലും അതിനെ നേരിടാനുള്ള മാനസികാവസ്ഥ ലഭിച്ചതെന്നും മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.