സോളാർ പീഡനം; ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന്, സരിതയുടെ രഹസ്യ മൊഴി എടുക്കുന്നതിൽ തീരുമാനമായേക്കും

ബുധന്‍, 24 ഒക്‌ടോബര്‍ 2018 (10:48 IST)
സരിത എസ് നായര്‍ നല്‍കിയ ലൈംഗിക പീഡനക്കേസ് അന്വേഷിക്കാന്‍ നിയോഗിച്ച ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം എസ് പി യു അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിൽ ആദ്യ യോഗം ഇന്ന് ചേരും. അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാനവാസിന് പുറമെ, വിജിലന്‍സ് ഡിവൈഎസ്പി ഇ എസ് ബിജുമോന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍, ശ്രീകാന്ത് എന്നിവരും സംഘത്തിൽ ഉണ്ട്.
 
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അവലോകനം ചെയ്യും. കേസിന്റെ അന്വേഷണ സംഘം സര്‍ക്കാര്‍ ഇന്നലെ വിപുലീകരിച്ചിരുന്നു. എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ കൂടി ഉള്‍പ്പെടുത്തുന്നത് ഇന്ന് ചര്‍ച്ച ചെയ്യും.
 
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ‌് ക്ലാസ‌് മജിസ‌്ട്രേട്ട‌് കോടതി മുന്നിലാണ‌് ക്രൈംബ്രാഞ്ച‌് രണ്ട‌് എഫ‌്‌ഐആര്‍ സമര്‍പ്പിച്ചത‌്. കേസിന്റെ എഫ്‌ഐആര്‍ ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബലാത്സംഗ കേസില്‍ ഇരയുടെ രഹസ്യമൊഴി നിര്‍ബന്ധമായതുകൊണ്ടുതന്നെ ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം സരിതയുടെ രഹസ്യമൊഴി എടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം അടുത്ത ദിവസം കോടതിയില്‍ നല്‍കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍