നമ്പി നാരായണന് നഷ്ടപരിഹാരം ഉടൻ നൽകും; കുറ്റക്കാരായ പൊലീസുകാരിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കുന്നതിൽ നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (17:19 IST)
ഐ എസ് ആർ ഒ ചാരക്കേസിൽ സുപ്രീം കോടതി വിധിച്ച നഷ്ടപരിഹാരത്തുക 50 ലക്ഷം രൂപ ഉടൻ നമ്പി നാരായണന് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നഷ്ടപരിഹാരത്തുക കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുന്നതിൽ നിയമ സാധുത പരിശോധിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
 
സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് പണം നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത് അതിനാൽ എത്രയും വേഗം തന്നെ പണം കൈമാറും. സംഭവത്തിൽ പൊലീസിന്റെ വീഴ്ചയും ഗൂഡാലോചനയും അന്വേഷിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച ജൂഡീഷ്യൽ കമ്മറ്റിയിലേക്ക് സംസ്ഥാന സർക്കാറിന്റെ പ്രതിനിധിയായി വി എസ് സെന്തിലിനെ നിയമിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article