ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇരുവരും തിരഞ്ഞെടുപ്പ് പ്രചരണത്തിനു പോകാതെ തെന്മല വിനോദ സഞ്ചാര കേന്ദ്രത്തിൽ പോയപ്പോഴെടുത്ത ചിത്രങ്ങളാണ് അറിയാതെ പ്രാദേശിക നേതാവ് ‘ചക്കരക്കുളം‘ എന്ന വാട്ട്സാപ് ഗ്രൂപ്പിലേക്ക് അയച്ചത്. ചക്കര എന്നാണ് യുവതിയുടെ പേര് പ്രാദേശിക നേതാവ് സേവ് ചെയ്തിരുന്നത്. ഇതാണ് അബദ്ധം പറ്റാൻ കാരണം.
ചക്കരക്കുളം വാട്ട്സാപ് ഗ്രൂപ്പിലുണ്ടായിരുന്ന ചിലർ സംഭവം സി പി എം ജില്ല കമ്മറ്റിയെ വിവരം അറിയച്ചതോടെ ഇരുവരും കുടുങ്ങി. സംഭവം അന്വേഷിക്കുന്നതിനായി രണ്ടംഗ അന്വേഷണ കമ്മീഷനെ പാർട്ടി നിയോഗിച്ചതായാണ് റിപ്പോർട്ടുകൾ. അതേ സമയം ദൃശ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.