ചിലപ്പോഴൊക്കെ മരം പിഴുതെടുക്കുന്നതാണ് പരിസ്ഥിതി പ്രവര്‍ത്തനം: മുരളി തുമ്മാരുക്കുടി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 3 ജൂലൈ 2024 (09:46 IST)
ചിലപ്പോഴൊക്കെ മരം പിഴുതെടുക്കുന്നതാണ് പരിസ്ഥിതി പ്രവര്‍ത്തനമെന്ന് യുഎന്‍ മുന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അധിനിവേശ സസ്യങ്ങള്‍ നാട്ടിലും കാട്ടിലും പെരുകുമ്പോള്‍ അതു പിഴുതെടുത്തു കളയുന്നതും പരിസ്ഥിതി പ്രവര്‍ത്തനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
 
ഭൗമദിനത്തിലും പരിസ്ഥിതി ദിനത്തിലും മരം വച്ചുപിടിപ്പിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനം നമുക്ക് പരിചയമുണ്ട്. എന്നാല്‍ നമ്മള്‍ വെച്ചുപിടിപ്പിച്ചതും അല്ലാത്തതുമായി അധിനിവേശ സസ്യങ്ങള്‍ നാട്ടിലും കാട്ടിലും പെരുകുമ്പോള്‍ അതു പിഴുതെടുത്തു കളയുന്നതും പരിസ്ഥിതി പ്രവര്‍ത്തനമാണ്. കേരളത്തില്‍ കോവിഡിന് ശേഷം നഴ്‌സറികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ട്. നമുക്ക് ചുറ്റും കാണാവുന്നതിന് പുറമേ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും ആയി ചെടികളുടെ കച്ചവടം ഏറെ നടക്കുന്നുണ്ട്. ഇതിലൊക്കെ അധിനിവേശ സസ്യങ്ങള്‍ ഉണ്ടാകാമെന്നുമാത്രമല്ല എന്താണ് അധിനിവേശ സസ്യങ്ങള്‍ എന്ന് മിക്കവാറും നഴ്‌സറികള്‍ക്ക് അറിവും ഇല്ല. ഇക്കാര്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ, വിദഗ്ദ്ധരുടെ, നഴ്‌സറി നടത്തുന്നവരുടെ, സര്‍ക്കാരിന്റെ എല്ലാം കൂട്ടായ പ്രവര്‍ത്തനം വേണം.

അനുബന്ധ വാര്‍ത്തകള്‍

Next Article