മാവേലി, മലബാർ, അമൃത എക്സ്പ്രെസുകൾ സംസ്ഥാനത്ത് അടുത്ത ആഴ്ചമുതൽ സർവീസ് ആരംഭിയ്ക്കും

Webdunia
വ്യാഴം, 11 ജൂണ്‍ 2020 (07:39 IST)
സംസ്ഥാനത്ത് കൂടുതൽ പ്രത്യേക തീവണ്ടികൾ സർവീസ് ആരംഭിയ്ക്കുന്നു. സംസ്ഥാനത്തിനുള്ളിൽ ഒതുങ്ങിനിൽക്കുന്ന രീതിയിലാണ് സർവീസുകൾ പുനരാരംഭിയ്ക്കുന്നത്. മാവേലി, മലബർ അമൃത എക്സ്പ്രെസുകളാണ് പ്രത്യേക ട്രെയിനുകളായി സർവീസ് നടത്തുക. മൂന്ന് ട്രെയിനുകളിലും ജൂൺ 15 മുതൽ സർവീസ് ആരംഭിച്ചേയ്ക്കും. 
 
മാവേലിയും മലബാറും മംഗളുരുവിന് പകരം കാസർഗോഡ് വരെയായിരിയ്ക്കും സർവീസ് നടത്തുക. മധുരയ്ക്ക് പകരം അമൃത എക്സ്പ്രെസ് പാലക്കാട് നിന്നും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടും. റിസർവ് ചെയ്ത ടിക്കറ്റുകളിൽ മാത്രമായിരിയ്ക്കും യാത്ര അനുവദിയ്കുക, ട്രെയിനുകളിൽ ജനറൽ കംപാർട്ട്മെന്റുകൾ ഉണ്ടാവില്ല. നിലവിൽ രണ്ട് അജനശദാബ്ദി എക്സ്പ്രെസും, വേണാട് എക്സ്പ്രെസും തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽൽ സർവീസ് നടത്തുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article