ബെന്റലി ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചത് 20,000 യൂണിറ്റ് ബെന്റെയ്ഗ

ബുധന്‍, 10 ജൂണ്‍ 2020 (16:26 IST)
കഴിഞ്ഞ 5 വർഷത്തിനിടെ ബെന്റലി ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചത് 20000 ബെന്റെയ്ഗ യൂണിറ്റുകൾ. യുകെയിലുള്ള ക്രൂവിലുള്ള നിര്‍മാണശാലയില്‍ നിന്ന് 20,000 മത് ബെന്റെയ്‌ഗ ഇന്ത്യൻ നിരത്തിൽ എത്തി. ലോകത്തിലെ ഏറ്റവും വേഗമേറിയ ആഡംബര എസ്‌യുവിയാണ് ബെന്റെയ്‌ഗ. ആഡംബരവും കരുത്തുമാണ് ബെന്റലി എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് വരിക. ഭൂമിയിലെ ഏത് കഠിമായ കാലാവസ്ഥയെയും അതിജീവിയ്ക്കാൻ സാധിയ്ക്കും എന്ന് പരീക്ഷണ ഓട്ടങ്ങളിലൂടെ തെളിയിച്ച ശേഷമാണ് ബെന്റലി ബെന്റെയ്ഗ വിപണിയിലെത്തിയത്. 
 
നാലു വ്യത്യസ്ത പവര്‍ ട്രെയ്നുകളോടെ അഞ്ചു വകഭേദങ്ങളിലാണു ബെന്റ്ലി ബെന്റെയ്‌ഗ വില്‍പനയ്ക്കുള്ളത്. 608 പി എസ് കരുത്തും 900 എന്‍ എം ടോര്‍ക്കും സൃഷ്ടിയ്ക്കുന്ന ഇരട്ട ടര്‍ബോ ചാര്‍ജ്ഡ്, ആറു ലീറ്റര്‍, ഡബ്ല്യു 12, 550 പി എസ് കരുത്തും 770 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന വി8, 635 പി എസ് കരുത്ത് സൃഷ്ടിക്കുന്ന ഡബ്ല്യു 12 എന്നീ എഞ്ചിനുകളിലാണ് വാഹനം വിപ്പണിയിലുള്ളത്. 127.80 പി എസ് കരുത്തും 400 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്ന വൈദ്യുത മോട്ടോറിനൊപ്പം മൂന്നു ലീറ്റര്‍, ടര്‍ബോ ചാര്‍ജ്ഡ് വി സിക്സ് പെട്രോള്‍ എന്‍ജിനും കൂടി ചേരുന്ന. പ്ലഗ് ഇൻ ഹൈബ്രിഡ് പതിപ്പും വിപണിയിലുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍