മുടി ഡൈ ചെയ്യാറുണ്ടോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ !

ബുധന്‍, 10 ജൂണ്‍ 2020 (17:44 IST)
മുടി കളര്‍ ചെയ്യുന്ന പുരുഷന്മാരുടെയും സ്‌ത്രീകളുടെയും എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. ഇരുപത് വയസിനും 35 വയസിനും ഇടയിലുള്ളവരിലാണ് ഈ ശീലം കൂടുതമായി കാണുന്നത്. മുടി കളര്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ദോഷ ഫലങ്ങള്‍ എന്താണെന്ന് അറിയാതെ ആണ് എല്ലാവരും ഈ ശീലം തുടരുന്നത്. നിലവാരമില്ലാത്ത ഡൈയും ഹെയർ കളറുകളുമാണ് ഭൂരിഭാഗം ഷോപ്പുകളും വില്‍ക്കുന്നത്. ബ്യൂട്ടി പാര്‍ലറുകളിലും സലൂണുകളിലും സമാനമായ അവസ്ഥ തന്നെയാണ് ഉള്ളത്.
 
ഹെയര്‍ ഡൈകളിലും കളറുകളിലും അമോണിയ അടങ്ങിയിട്ടുണ്ടെന്ന കാര്യം ആര്‍ക്കും അറിയില്ല. അതിനാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ മുഖത്തും തലയിലും കവിളുകളിലും പാടുകൾ വരുത്തിയേക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സ്ഥിരമായി ഡൈ ചെയ്യുന്നതും ദോഷം ചെയ്യും. അമോണിയ ചേർന്നിട്ടില്ലെന്ന് പറഞ്ഞാലും പാക്കറ്റുകളിൽ എത്തുന്ന ഡൈയിലും ഹെയർ കളറിലും ഇവ ചെറിയ അളവിലെങ്കിലും ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍