Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ

നിഹാരിക കെ.എസ്

തിങ്കള്‍, 21 ജൂലൈ 2025 (09:57 IST)
ജൂനിയർ എൻടിആറിന്റെ നായികയായി ദേവര എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവി കപൂർ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെ അരങ്ങേറ്റം നടത്തിയത്. സിനിമയുടെ വിജയം നടിയുടെ കരിയറിൽ വഴിത്തിരിവായി മാറി. ദേവരയിലെ ചുട്ടമല്ലെ ​ഗാനരം​ഗത്തിലൂടെയാണ് നടി തെന്നിന്ത്യൻ സിനിമാപ്രേമികളുടെയും ഇഷ്ടതാരമായത്. ദേവരയ്ക്ക് ശേഷം രാംചരൺ നായകനായ പെദ്ധി എന്ന ചിത്രത്തിലാണ് ജാൻവി അഭിനയിക്കുന്നത്.
 
ഈ സിനിമയ്ക്കായി റെക്കോഡ് പ്രതിഫലമാണ് നടി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. രാം ചരണിന്റെ പാൻ ഇന്ത്യന്‍ ചിത്രമായ പെദ്ധി ബുച്ചി ബാബു സനയാണ് സംവിധാനം ചെയ്യുന്നത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരു പക്കാ റോ ആക്ഷൻ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. പെദ്ധിക്കായി ആറ് കോടിയാണ് ജാൻവി കപൂർ പ്രതിഫലം വാങ്ങുന്നതെന്നാണ് വിവരം. നടിയുടെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണ് ഇത്.
 
ദേവരയ്ക്ക് അഞ്ച് കോടി രൂപയായിരുന്നു ജാൻവിക്ക് ലഭിച്ചത്. രാംചരൺ ചിത്രം 2026 മാർച്ച് 27 നാണ് റിലീസ് ചെയ്യുക. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മാണം. ബോളിവുഡ് നടിമാർ ഇപ്പോൾ സൗത്ത് ഇന്ത്യയിൽ സജീവമാണ്. ആലിയ ഭട്ട്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര തുടങ്ങിയവർ തെലുങ്ക് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍