ഒന്നും ധോണിയെ ബാധിയ്ക്കുന്നേയില്ല എന്ന് തോന്നും, പക്ഷേ എനിയ്ക്കതിന് സാധിയ്ക്കില്ല, തുറന്നുപറഞ്ഞ് ദ്രാവിഡ്

ബുധന്‍, 10 ജൂണ്‍ 2020 (13:47 IST)
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. എന്നാൽ ധോണിയെപ്പോലെ കളിയ്ക്കാൻ തനിക്ക് കഴിയില്ലെന്ന് തുറന്നു സമ്മതിയ്ക്കുകയാണ് ഇതിഹാസ താരം. സഞ്ജയ് മഞ്ജരേക്കറുമായി ലൈവില്‍ എത്തിയപ്പോഴാണ് ധോണിയുടെ ബാറ്റിങ്ങിനെ കുറിച്ചു. ഫിനിഷറെന്ന നിലയിൽ ധോണിയുടെ മികവിനെ കുറിച്ചും ദ്രാവിഡ് വാചാലനായത്. 
 
മല്‍സരഫലം തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന തരത്തിലാണ് ധോണി കളിക്കാറുള്ളത്. അങ്ങനെയൊരു മാനസികാവസ്ഥയിലേക്കു എത്തിപ്പെടുക എന്നത് ഒരിക്കലും എളുപ്പമല്ല. ചിലപ്പോള്‍ സ്വാഭവികമായി തന്നെ ഇത് ഒരാളിലുണ്ടാവും, ഇല്ലെങ്കില്‍ അത് വളര്‍ത്തിയെടുക്കേണ്ടിവരുമെന്നും ധോണിയെപ്പോലെ അങ്ങനെ ഒരു മാനസികാവസ്ഥയില്‍ കളിയ്ക്കാന്‍ എനിക്ക് സാധിക്കില്ല. 
 
മല്‍സരഫലം എന്താവുമെന്നത് എന്നെ വളരെ ആഴത്തിൽ  ബാധിയ്ക്കാറുണ്ട്. ധോണിക്കു ആ കഴിവ് സ്വാഭാവികമായി തന്നെ ലഭിച്ചതാണോ, അതോ സ്വയം വളര്‍ത്തിയെടുത്തതാണോ എന്ന് അറിയില്ല. അതേക്കുറിച്ച് ധോണിയോട് ചോദിയ്ക്കേണ്ടതുണ്ട്. മികച്ച ഫിനിഷര്‍മാര്‍ അങ്ങനെയായിരിക്കും കളിയെ സമീപിക്കുക. അത്തമൊരു മാനസികാവസ്ഥയിലേക്ക് എത്തിച്ചേരാന്‍ അവര്‍ക്കു മാത്രമേ കഴിയു ദ്രാവിഡ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍