ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി ഫലം പരീക്ഷാ ബോര്‍ഡ് തടഞ്ഞു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 9 മെയ് 2025 (18:43 IST)
ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി ഫലം പരീക്ഷാ ബോര്‍ഡ് തടഞ്ഞു. കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലമാണ് പരീക്ഷാ ബോര്‍ഡ് തടഞ്ഞത്.
 
അന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് ആവശ്യമെങ്കില്‍ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ ബോര്‍ഡ് അറിയിച്ചു.  കുറ്റാരോപിതരായ കുട്ടികളുടെ കുട്ടികളെ പരീക്ഷ എഴുതിപ്പിക്കരുതെന്ന് ആവശ്യം പല ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നെങ്കിലും ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം കുട്ടികളെ പരീക്ഷ എഴുതിപ്പിക്കുകയായിരുന്നു. ജുവനയില്‍ ഹോമില്‍ സുരക്ഷാ സംവിധാനം ഒരുക്കിയാണ് കുട്ടികളെ പരീക്ഷ എഴുതിച്ചത്.
 
ഇവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റിയിട്ടുണ്ട്. ഫെബ്രുവരി 27നാണ് മുഹമ്മദ് ഷഹബാസിനെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായത്. മാര്‍ച്ച് ഒന്നിന് വിദ്യാര്‍ഥി കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍