കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ കേന്ദ്രമാക്കി ലൈംഗിക അതിക്രമം

Webdunia
വ്യാഴം, 3 മാര്‍ച്ച് 2022 (13:51 IST)
പ്രദീകാത്മക ചിത്രം
കൊച്ചിയിൽ ടാറ്റു സ്റ്റുഡിയോ നടത്തുന്ന സുജീഷ് പലരോടും മോശമായി പെരുമാറുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും സ്റ്റുഡിയോയിൽ വരുന്ന പലർക്കും ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയതായും മുൻ സഹപ്രവർത്തകൻ.
 
ഒരുപാട് സെലിബ്രിറ്റികൾ പോകുന്ന ടാറ്റു പാർലറാണിത്. ഇവിടെ ഒരു കസ്റ്റമർ വന്നാൽ, അതിപ്പോൾ ഒരു കപ്പിൾ ആണെങ്കിൽ കൂടി, ടാറ്റൂ ചെയ്യേണ്ടത് സ്ത്രീകൾക്കാണെങ്കിൽ അവരെ മാത്രം അകത്തേക്ക് കൂട്ടികൊണ്ട് പോകും. മിനിമൽ ടാറ്റു കൂടിയാണെങ്കിൽ കൂടി 2-3 മണിക്കൂർ വരെയൊക്കെ എടുത്തിട്ടാണ് തീർക്കുകയെന്നും ഇയാൾ പറയുന്നു.
 
18-20 വയസ്സിന് ഇടയിലുള്ള പെൺകുട്ടികൾ മീ ടൂ ആരോപണവുമായി കഴിഞ്ഞ ദിവസം മുന്നോട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സഹപ്രവർത്തകന്റെ തുറന്നുപറച്ചിൽ. ഈ വിഷയത്തിൽ താൻ ഉൾപ്പടെ പലരും മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഇയാൾ പറയുന്നു.
 
ഈ വിഷയത്തിൽ ഇൻക്‌ഫെക്ടഡ് സ്റ്റൂഡിയോ ഉടമയും ആരോപിതനുമായ സുജീഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article