കഴിഞ്ഞ മാസം ആദ്യ വാരം വാണിജ്യ സിലിണ്ടറിന്റെ വില 101 രൂപ കുറച്ചിരുന്നു. ഇപ്പോൾ അത് 106 രൂപയായി ഉയർത്തി. അതെ സമയം അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാർച്ച ഏഴോടെ പാചക വാതക സിലിണ്ടറിനൊപ്പം പെട്രോൾ, ഡീസൽ വിലയിലും വർധന ഉണ്ടാകും എന്നാണു കരുതുന്നത്.