കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചെരിവ്

വ്യാഴം, 17 ഫെബ്രുവരി 2022 (12:59 IST)
കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചെരിവ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് പത്തടിപ്പാലത്തെ തൂണിന് ചുറ്റമുള്ള മണ്ണുനീക്കി പരിശോധന നടത്തി. തകരാര്‍ ഗൗരവമുള്ളതല്ലെന്നും മെട്രോ സര്‍വീസിനെ ഇത് ബാധിക്കില്ലെന്നും മെട്രോ അധികൃതര്‍ പറഞ്ഞു. ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയില്‍ 347-ാം നമ്പര്‍ തൂണിന്റെ മുകളിലാണ് ചെരിവ് വന്നത്. മെട്രോ കടന്നുപോവുന്ന ഭാഗത്തെ ഭൂമിക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ അധികൃതര്‍ പരിശോധിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍