കണ്ണൂരിൽ മരിച്ച മാഹി സ്വദേശിയെ കേരളത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി

Webdunia
ശനി, 23 മെയ് 2020 (13:45 IST)
കണ്ണൂരിൽ മരിച്ച മാഹി സ്വദേശി മെഹ്‌റൂഫിനെ കേരളത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി.മെഹ്റൂഫിനെ കേരളത്തിന്‍റെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന കേന്ദ്ര നിർദ്ദേശം പാലിക്കാന്‍ കേരളത്തിന് ബാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
കൊവിഡ് രോഗം സ്ഥിരീകരിച്ചതും മരിച്ചതും എവിടെയാണോ അവിടത്തെ ലിസ്റ്റിൽ മരിച്ചയാളെ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര നിർദേശം.എന്നാല്‍ മെഹ്റൂഫ് മരിച്ചത് കേരളത്തിൽ വച്ചാണെങ്കിലും മാഹി സ്വദേശിയായതിനാൽ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്നാണ് കേരള സർക്കാരിന്റെ വാദം. അതേസമയം കേരളം കയ്യൊഴിഞ്ഞതില്‍ പ്രതിഷേധിച്ച് നിയമ നടപടിക്ക് ഒരുങ്ങുകയാണ് മെഹ്റൂഫിന്‍റെ കുടുംബം.വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ല എന്നാല്‍ കേന്ദ്രനിര്‍ദേശം അനുസരിച്ചേ പുതുച്ചേരിക്കും പ്രവര്‍ത്തിക്കാനാവു എന്നും വി നാരായണസ്വാമി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article