പ്രതീക്ഷ, വാക്സിൻ സ്വീകരിച്ചവർ അതിവേഗം രോഗപ്രതിരോധ ശേഷി നേടി, കൊവിഡ് 19ന് എതിരെ ശരീരത്തിൽ ആന്റി ബൊഡീ സൃഷ്ടിയ്ക്കപ്പെട്ടു

ശനി, 23 മെയ് 2020 (09:21 IST)
കൊവിഡ് പ്രതിരോധത്തിനായുള്ള ആഡ്5-എൻകോവ് വാക്സിൻ അദ്യ പരിശോധനയിൽ മനുഷ്യ ശരീരത്തിൽ സുരക്ഷിതമെന്ന് കണ്ടെത്തൽ. ചൈനയിലെ ജിയാങ്സു പ്രോവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ പ്രഫസർ ഫെങ്ചായ് ഷുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാക്സിൻ പരീക്ഷണം നടത്തുന്നത്. വാക്സിന് സ്വീകരിച്ചവർ അതിവേഗം രോഗപ്രതിരോധ ശേഷി നേടിയതായി ആരോഗ്യ പ്രസിദ്ധീകരണമായ 'ദി ലാൻഡ്സെറ്റി'ലെ ലേഖനത്തിൽ പറയുന്നു.
 
കൊവിഡ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ 18നും 60നും ഇടയിൽ പ്രായമുള്ള 108 പേരിലാണ് വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണം നടത്തിയത്. ഇവരിൽ സാർസ് കോവിഡ്- 2 വൈറസിനെതിരെ ആന്റി ബോഡി സൃഷ്ടിയ്ക്കപ്പെട്ടു. വൈറസ് സ്വീകരിച്ചവരിൽ 28 ദിവസംകൊണ്ടാണ് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടത്. ആറുമാസത്തിനുള്ളിൽ അന്തിമ ഫലം ലഭിയ്ക്കും എന്നാണ് ഗവേഷകർ പറയുന്നത്. വക്സിന് പാർശ്വ ഫലങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് കൂടുതൽ പഠനങ്ങൾ നടത്തും എന്നും ഗവേഷകർ പറയുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍