24 മണിക്കൂറിനിടെ 6,654 പുതിയ കേസുകൾ, 137 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,25,101

ശനി, 23 മെയ് 2020 (09:50 IST)
ഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 6000 ലധികം രോഗബാധിതർ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,654 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. രാജ്യത്താകെ രോഗബാധിതരുടെ എണ്ണം 1,25,101 ആയി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചച്ചയ്ക്കിടെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിയ്ക്കുന്നത്. 
 
ഇന്നലെ മാത്രം 137 പേർ മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 3,720 ആയി. 69,597 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 51,783 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 44,584 ആയി. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 15000 ത്തോട് അടുക്കുകയാണ്. 14,753 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഗുജറാത്തിൽ 13,268 പേർക്കും ഡൽഹിയിൽ 12,319 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍