ഹൈഡ്രോക്സിക്ലോറോക്വിൻ രോഗബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഐസിഎംആർ, മരുന്നിന്റെ ഉപയോഗം വിപുലീകരിയ്ക്കാൻ മാർഗരേഖ പുറത്തിറക്കി

ശനി, 23 മെയ് 2020 (10:18 IST)
ഡൽഹി: ഹൈറോക്സിക്ലോറോക്വിൻ കൊവിഡ് വൈറസ് ബധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഐസിഎംആറിന്റെ കണ്ടെത്തൽ. ഐസിഎം‌ആർ നടത്തിയ മൂന്ന് പഠനങ്ങളിലാണ് എച്ച്‌സി‌ക്യു മരുന്ന് രോഗം ബാധിയ്ക്കിന്നതിനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയത്. ഇതോടെ രോഗ വ്യാപനം ചെറുക്കുന്നതിനായി മരുന്നിന്റെ ഉപയോഗം വിപുലപ്പെടുത്താൻ ഐസിഎംആർ മാർഗനിർദേശം പുറത്തിറക്കി.
 
കൊവിഡ് ബാധ ചെറുക്കുന്നതിനായി, പൊലീസ്, അർധ സൈനിക സേനകൾ, കൊവിഡ് ഇതര ആശുപത്രികളിലും ബ്ലോക്കുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മരുന്ന് നൽകാൻ ഐസിഎംആർ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെ മൂന്ന് സർക്കാർ ആശുപത്രികളിലാണ് ഐസിഎംആർ പരിശോധന നടത്തിയത്. എച്ച്‌സി‌ക്യു വൈറൽ ലോഡ് കുറക്കുന്നതായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലബോറട്ടറി പരിശോധനയിൽ കണ്ടെത്തി എന്നും ഐസിഎംആർ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍