ഏകീകൃത സിവില്‍ കോഡ് ലക്ഷ്യം വച്ചുള്ളതാണ് മുത്തലാഖ് നിയമമെന്ന് എംഎം ഹസന്‍; കോണ്‍ഗ്രസ് അനുകൂലിക്കുന്നുണ്ടെങ്കിലും താന്‍ ആ നിയമത്തെ അനുകൂലിക്കുന്നില്ല

Webdunia
ശനി, 30 ഡിസം‌ബര്‍ 2017 (18:12 IST)
ഏകീകൃത സിവില്‍ കോഡ് ലക്ഷ്യം വച്ചുള്ളതാണ് മുത്തലാഖ് നിയമമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. അത്തരമൊരു നിയമത്തെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ താന്‍ അനുകൂലിക്കുന്നില്ലെന്നും മലപ്പുറത്ത് നടക്കുന്ന മൂജാഹിദ് സമ്മേളനത്തില്‍ ഹസ്സന്‍ വ്യക്തമാക്കി.  
 
കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ച മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്ലാണ് ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കിയത്. മുത്തലാഖ് ചൊല്ലി വിവാഹബന്ധം അവസാനിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കി മൂന്നുവര്‍ഷം തടവു ശിക്ഷ നല്‍കുന്നതാണ് പുതിയ ബില്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article