ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ നടപടിയില്ല; പൊലീസ് സ്‌റ്റേഷനില്‍ ആ യുവതി കാണിച്ചത് ഇങ്ങനെ

ശനി, 13 മെയ് 2017 (08:56 IST)
ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കേസ് നല്‍കാന്‍ എത്തിയ ഭാര്യ പോലീസ് സ്‌റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നഗീന ബീഗം എന്ന യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊലീസിന്റെ ഏറെ നേരത്തെ നീണ്ട പരിശ്രമത്തിനൊടുവില്‍ യുവതി ആത്മഹത്യയില്‍ നിന്ന് പിന്‍‌വാങ്ങി.
 
സ്ത്രീധനം ആവശ്യപ്പെട്ടതടക്കമുള്ള കുറ്റങ്ങള്‍ ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും എതിരെ  പൊലീസ്  എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. അഞ്ചു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ആറുമാസം മുന്‍പാണ് മുത്തലാഖ് ചൊല്ലിയത്. മൂന്നു തവണ പരാതി നല്‍കിയിട്ടും പൊലീസ് നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

വെബ്ദുനിയ വായിക്കുക