മുത്തലാഖിലൂടെ സ്ത്രീകളെ അടിച്ചമര്‍ത്തുകയാണ്, ഇത് നീചവും പ്രാകൃതമായ വിവാഹമോചന രീതിയെന്ന് സുപ്രീംകോടതി

വെള്ളി, 12 മെയ് 2017 (15:11 IST)
ഏറ്റവും പ്രാകൃതമായ വിവാഹ മോചനരീതിയാണ് മുത്തലാഖ് എന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. മുത്തലാഖ് പാപമാണെന്നും ഇത് ഇന്ത്യന്‍ മുസ്ലിം സമുദായത്തില്‍ മാത്രമേ നിലനില്‍ക്കുന്നുളൂവെന്നും അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദ് കോടതിയില്‍ വ്യക്തമാക്കി. 
 
മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ വാദം ഇപ്പോഴും തുടരുകയാണ്. വിവാഹത്തില്‍ പുരുഷനും സ്ത്രീയ്ക്കും ഒരേ അധികാരമാണുള്ളത് ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനം എടുക്കുന്നത് പോലെയാണ് വിവാഹമോചനത്തിന്റെ കാര്യത്തിലും ഇവര്‍ക്ക് തുല്യ അധികാരമാണ് ഉള്ളത്. മുത്തലാഖിലൂടെ സ്ത്രീകളെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക