കോഴിക്കോട് കാര്‍ മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (12:23 IST)
കോഴിക്കോട് കാര്‍ മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. നാദാപുരം-തലശേരി സംസ്ഥാന പാതയിലാണ് അപകടം നടന്നത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ഇരിങ്ങണ്ണൂര്‍ സ്വദേശി സികെ മുഹമ്മദ് സിനാനാണ് അപകടത്തില്‍ മരിച്ചത്.
 
കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കടസമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്നയാളെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article