കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പിന്‍വലിച്ചു; പൊതുപരിപാടികള്‍ സ്റ്റേഷനില്‍ അറിയിക്കണം

ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (07:00 IST)
നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. ജില്ലയിലെ എല്ലാ കണ്ടെയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു. കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുന്‍സിപാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. വടകര താലൂക്കിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നേരത്തെ നീക്കിയിരുന്നു. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. 
 
അതേസമയം നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ ക്വാറന്റെയ്ന്‍ തുടരണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒക്ടോബര്‍ ഒന്ന് വരെയുള്ള പൊതുപരിപാടികള്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഐസൊലേഷനില്‍ ഉള്ളവര്‍ 21 ദിവസം നിര്‍ബന്ധമായും ഐസലൊഷനില്‍ തുടരണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍