സംസ്ഥാനത്ത് രണ്ടുദിവസത്തിനുശേഷം സ്വര്‍ണവില ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (12:35 IST)
സംസ്ഥാനത്ത് രണ്ടുദിവസത്തിനുശേഷം സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 43,800 രൂപ വിലയായി.
 
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 20 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് വിപണിയില്‍ ഗ്രാമിന് 5,475 രൂപയാണ് വില. വെള്ളിയുടെ വിലയിലും ഇന്ന് ഇടിവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് ഇന്ന് ഒരു രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയായി. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 103 രൂപയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍