ഉറക്കമില്ലാത്ത രാത്രികള്‍,വെളുപ്പിന് മൂന്നര മണിക്കും കുട്ടികളെ കളിപ്പിക്കേണ്ട അവസ്ഥ, ചിത്രങ്ങളുമായി വിഘ്‌നേശ് ശിവന്‍
ചെറിയ കുഞ്ഞുങ്ങള്‍ ഉള്ള അച്ഛനമ്മമാര്‍ക്ക് മനസ്സിലാകും വിഘ്‌നേശ് ശിവന്റെ അവസ്ഥ. വെളുപ്പിന് മൂന്നര മണി ആയിട്ടും ഉറങ്ങാനാവാതെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നു. സിനിമാ സ്‌റ്റൈലില്‍ പറഞ്ഞാല്‍,'യുവര്‍ സ്ലീപ്ലെസ്സ് നൈറ്റ്‌സ് ആര്‍ കമിംഗ്' എന്ന കാര്യം ജീവിതത്തിലും നടപ്പിലായിരുന്നു.മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും കൂടെയുള്ള വിക്കിയുടെ ചിത്രങ്ങള്‍ വെളുപ്പിന് പോസ്റ്റ് ചെയ്തിരിക്കുകയാണ് നയന്‍താര.
ഉയിരും ഉലകവും കട്ടിലില്‍ ഉറക്കമില്ലാതെ കളിച്ചുകൊണ്ടിരിക്കുന്ന ചിത്രവും, അച്ഛനായ വിക്കി മക്കളെ കൈകളില്‍ എടുത്ത് ഉറക്കാന്‍ ശ്രമിക്കുന്നതുമാണ് രണ്ടാമത്തെ ചിത്രം. എന്നാല്‍ മക്കള്‍ രണ്ടാളും കളിക്കാനുള്ള മൂഡില്‍ തന്നെയാണ്.