വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയിതിന് പിന്നാലെ കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍. കനത്ത പേമാരിയിലും മണ്ണിടിച്ചിലും കനത്ത നാശനഷ്ടങ്ങളാണ് ഹിമാചല്‍ പ്രദേശില്‍ ഉണ്ടായത്. നിരവധി വീടുകളും റോഡുകളും വ്യാപാരസ്ഥാപനങ്ങളും എല്ലാം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയി.
മാണ്ടി ജില്ലയിലെ തുനാഗ് പട്ടണത്തിലുള്ള സഹകരണ ബാങ്ക് പൂര്‍ണമായും മണ്ണിനടിയിലായി. ഇതോടെ ബാങ്കിലെ ഇടപാടുകാരും ആശങ്കയിലായി. നഗരത്തിലെ 8000 ത്തോളം ആളുകള്‍ ആശ്രയിക്കുന്ന ബാങ്കാണിത്. അതേസമയം ഉത്തരേന്ത്യയിലെ കനത്ത പേമാരി തുടരുന്നു. ഹിമാചല്‍ പ്രദേശിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇവിടെ 78 പേര്‍ മരണപ്പെടുകയും 37 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ 4 ജില്ലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെ വിവിധ ജില്ലകളില്‍ മേഘവിസ്‌ഫോടനം ഉണ്ടായിട്ടുണ്ടായിരുന്നു. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് ഇന്നും പ്രഖ്യാപിച്ചിട്ടുണ്ട്.