ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി. മധ്യ, കിഴക്കന്‍ യൂറോപ്പിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി എന്നിവിടങ്ങളില്‍ ഡാന്യൂബ് നദി കരകവിഞ്ഞൊഴുകി. രണ്ട് പതിറ്റാണ്ടിനിടെ ഈ പ്രദേശം കണ്ട ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിത്.