തെലുങ്ക് സിനിമയില്‍ മാത്രം അറിയപ്പെടുന്ന നടനായിരുന്നു പ്രഭാസ് ബാഹുബലി എന്ന സിനിമ ഇറങ്ങും മുമ്പ്. ബാഹുബലി 1 2 ഭാഗങ്ങള്‍ പുറത്തിറങ്ങിയതോടെ ഒറ്റടിക്ക് പാന്‍ ഇന്ത്യന്‍ താരമായി നടന്‍ വളര്‍ന്നു. ബാഹുബലി സിനിമയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് സഹിച്ചായിരുന്നു പിന്നീട് വന്ന സിനിമകളില്‍ അഭിനയിച്ചത്.
ശസ്ത്രക്രിയ പൂര്‍ത്തിയാക്കി യൂറോപ്പില്‍ നിന്ന് നടന്‍ തിരിച്ചെത്തിയതാണ് പുതിയ വാര്‍ത്തകള്‍. ബാഹുബലിക്ക് ശേഷം സലാര്‍ ഉള്‍പ്പെടെ നാല് സിനിമകള്‍ അദ്ദേഹം പൂര്‍ത്തിയാക്കി. പ്രൊഫഷണല്‍ തിരക്ക് കാരണമാണ് ശസ്ത്രക്രിയ വൈകിയത്. ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനുമായി സമയം കണ്ടെത്താനാവാതെ താല്‍ക്കാലിക പരിഹാരങ്ങള്‍ ആയിരുന്നു നടന്‍ തേടിയത്. ശസ്ത്രക്രിയ ചെയ്യാതെ മുന്നോട്ടുപോകില്ല എന്ന അവസ്ഥയില്‍ എത്തിയപ്പോഴാണ് അദ്ദേഹം അതിന് തയ്യാറായത് എന്നാണ് വിവരം. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി 15 ദിവസത്തിനകം മടങ്ങാം എന്ന് വിചാരിച്ച പ്രഭാസ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഒരു മാസം വിശ്രമം എടുക്കുകയായിരുന്നു.