പൊട്ടിക്കരഞ്ഞ് ഇയല്‍, ലിയോയിലെ മകളെ വേദിയിലെത്തി ആശ്വസിപ്പിച്ച് വിജയ്, വീഡിയോ കാണാം

കെ ആര്‍ അനൂപ്

ബുധന്‍, 8 നവം‌ബര്‍ 2023 (10:09 IST)
ലിയോ സിനിമ കണ്ടവരാരും വിജയുടെ മകളായി അഭിനയിച്ച കുഞ്ഞ് ഇയലിനെ മറന്നു കാണില്ല. സിനിമയിലെ മകളിനെ സക്‌സസ് മീറ്റിനിടെ വേദിയിലെത്തി വാരിയെടുത്ത് സ്‌നേഹ ചുംബനം നല്‍കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇതേസമയം മലയാളിതാരം മാത്യുവും വേദിയിലുണ്ടായിരുന്നു. തമിഴ് നടനായ അര്‍ജുനന്റെ മകളാണ് ഇയല്‍.
 
വേദിയില്‍ നന്ദി പറഞ്ഞു കൊണ്ടിരിക്കുവേ ഇയല്‍ വികാരാധീനിതയായി വിതുമ്പി കരഞ്ഞു. ഇതോടെ അവതാരക വിജയ്യുടെ അടുത്തേക്ക് പോയിക്കൊള്ളൂ എന്ന് പറഞ്ഞപ്പോഴേക്കും അവിടെ ഇരിക്കുന്നുണ്ടായിരുന്നു വിജയ് വേദിയിലേക്ക് എത്തുകയും വാരിയെടുത്ത് സ്‌നേഹ ചുംബനം നല്‍കുകയും ചെയ്തു.
ഇനിയും വിജയുടെ സിനിമകളില്‍ അഭിനയിക്കണമെന്ന് ആഗ്രഹം ഇയല്‍ പങ്കുവെച്ചു. അതിനുള്ള ഉറപ്പ് വിജയ് നല്‍കുകയും ചെയ്തു. സക്‌സസ് മീറ്റിന് എത്തിയ കാണികള്‍ ഈ നിമിഷം കയ്യടികളുടെയാണ് സ്വീകരിച്ചത്.
  
 
 
 
  
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍