യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ അഭിപ്രായത്തില്‍ രോഗബാധിതരായ പക്ഷികളില്‍ നിന്നുള്ള സ്രവങ്ങള്‍ അന്തരീക്ഷത്തിലൂടെ മനുഷ്യരില്‍ എത്തുന്നത് വഴിയാണ് രോഗം മനുഷ്യരിലും എത്തുന്നത്. കൂടാതെ രോഗബാധിതരായ പക്ഷികളുമായി നേരിട്ട് സമ്പര്‍ക്കം വരുന്നതിലൂടെയും രോഗം പകരാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാമെങ്കിലും അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കുറവാണ്.
അഞ്ച് മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. പേശിവേദന,തലവേദന,പനി തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍.